- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരമില്ലാത്ത ചിലർ മൈക്കിന്റെ ശബ്ദം കൂടിയാൽ തെറി വിളിക്കും; അത് സംസ്‌കാരമില്ലാത്തതിന്റെ പ്രശ്നം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഫാദർ ജോസഫ് പുത്തൻപുരക്കൽ
പാലാ: ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ഗംഭീരമാക്കാൻ ശ്രമിക്കുന്നു. പക്ഷേ വിവരമില്ലാത്ത ചിലർ മൈക്കിന്റെ ശബ്ദം അൽപം കൂടിയാൽ തെറി വിളിക്കുമെന്ന് ഫാദർ ജോസഫ് പുത്തൻപുരക്കൽ. അത് സംസ്‌കാരമില്ലാത്തതിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ലൈറ്റ് ആൻഡ് സൗണ്ട്‌സ് അസോസിയേഷൻ യോഗത്തിലാണ് ജോസഫ് പുത്തൻപുരക്കൽ നിലപാട് വിശദീകരിച്ചത്.
ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. വിമരമില്ലാത്ത ചില ആൾക്കാർ ഉണ്ട്, അൽപം മൈക്ക് മൂളിയാൽ അവരെ തെറിവിളിക്കുക. അത് സംസ്‌കാരമില്ലാത്തതാണ്. അത് മുഖ്യമന്ത്രിയാണെങ്കിലും ആരാണെങ്കിലും. അത് അന്തസില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ്. പാർട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും... -അദ്ദേഹം പറഞ്ഞു.
Next Story



