- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ട് നടത്തിപ്പിന് നൽകാമെന്ന് വാഗ്ദ്ധാനം നൽകി; ദമ്പതികൾ തട്ടിയെടുത്തത് രണ്ടേകാൽ കോടി ; കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്
കണ്ണൂർ: റിസോർട്ട് നടത്തി പിന് നൽകാമെന്ന് വാഗ്ദ്ധാനം നൽകി രണ്ടു കോടി തട്ടിയെടുത്തുവെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസെടുത്തു. കണ്ണൂർ താണ സ്വദേശി നിധിൻ രാജിന്റെ പരാതിയിൽ മുണ്ടയാട്ടെ ജാനകി നിവാസിൽ ആർ.വി.പ്രദീപൻ (54) ഭാര്യ കൊയിലോടൻ രൂപ (50) എന്നിവർക്കെതിരെയാണ് കണ്ണൂർ കോടതി നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.
2019 ജൂലായ് മാസത്തിൽ പ്രതികളുടെ ഉടമസ്ഥതയിൽ നിർമ്മാണം നടന്നു വരുന്ന മട്ടന്നൂർ നഗരസഭയിലെ റിസോർട്ടിൽ ബിസിനസ്പങ്കാളിത്തം നൽകാമെന്നു പറഞ്ഞാണ് രണ്ടു കോടി 24 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.ആറു ലക്ഷം രൂപ നിരക്കിൽ പ്രതിമാസ വാടകയ്ക്ക് റിസോർട്ട് വാടകയ്ക്കു നൽകാമെന്ന് പറഞ്ഞാണ് കോടികൾ വാങ്ങിയത്.
റിസോർട്ട് ഫോർ സ്റ്റാറാക്കുന്നതിനുള്ള നിക്ഷേപമായാണ് ഈ തുക നൽകിയതെന്നും എന്നാൽ പിന്നീട് ബിസിനസ് പങ്കാളിത്തം നൽകാതെ വഞ്ചിച്ചുവെന്നാണ് നിഥിൻ രാജിന്റെ പരാതി.. ബിസിനസിൽ പണം മുടക്കിയതിനായുള്ള രേഖകൾ സഹിതം പരാതിക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.




