- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി പരിസരത്തെത്തുന്ന പ്രതികൾക്ക് കഞ്ചാവ് വിൽപ്പന; റിമാൻഡ് പ്രതികൾക്കായി എത്തിച്ച കഞ്ചാവ് പൊതികളുമായി യുവാവ് പിടിയിൽ; പിടിയിലായത് സ്‌കൂൾ കുട്ടികൾക്കടക്കം ലഹരി എത്തിക്കുന്ന പാറശ്ശാല സ്വദേശി
തിരുവനന്തപുരം:ജയിലുകളിലേക്കടക്കം പ്രതികളുടെ പക്കലേക്ക് കഞ്ചാവെത്തിക്കുന്ന ലഹരി വിൽപ്പനക്കാരൻ പൊലീസിന്റെ പിടിയിൽ.കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പിടയിലായത്.നെയ്യാറ്റിൻകര കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാറശാല മുര്യങ്കര കോടവിളാകം പാലുകുഴി പുത്തൻ വീട്ടിൽ ബിബിനെ (24) നെയ്യാറ്റിൻകര പൊലീസ് കൈയോടെ പിടികൂടിയത്.ഇയാളിൽ നിന്ന് 33.82 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോടതി പരിസരത്ത് സംശയകരമായ രീതിയിൽ കണ്ടെത്തിയ ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് പൊലീസിന് കഞ്ചാവ് ലഭിക്കുന്നത്.റിമാൻഡ് പ്രതികൾക്ക് നൽകാൻ ചെറിയ പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.ഇയാൾ നേരത്തേയും ഒട്ടേറെ ലഹരി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂൾ പരിസരത്ത് കറങ്ങി നടന്ന് കുട്ടികൾക്ക് ബിബിൻ കഞ്ചാവ് നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പൊഴിയൂർ, പാറശാല പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ അടിപിടി കേസുകളും നിലവിലുണ്ട്.നെയ്യാറ്റിൻകര സിഐ: കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ ആർ സജീവ്, സൈലസ്, ജയരാജ്, സീനിയർ സി പി ഒ ഷിബു, പ്രവീൺ, എ കെ രതീഷ്, പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് ബിബിനെ പിടികൂടിയത്.




