- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ സ്ത്രീകളെ മറയാക്കി സ്വർണക്കടത്ത്; 90 ലക്ഷത്തിന്റെ സ്വർണം പിടികൂടി; നാലുമാസത്തിനിടെ പിടിയിലായത് 14 സ്ത്രീകൾ
കൊച്ചി: നെടുമ്പാശേരിയിൽ സ്ത്രീകളെ മറയാക്കി സ്വർണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. 90 ലക്ഷത്തിന്റെ സ്വർണവുമായി രണ്ട് സ്ത്രീകളെ പിടികൂടിയതാണ് ഒടുവിലത്തെ കേസ്. മലപ്പുറം സ്വദേശിനി ഉമൈബ, തൃശൂർ സ്വദേശിനി റംലത്ത് എന്നിവരാണ് പിടിയിലായത്.
നാലുമാസത്തിനിടെ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ 14 സ്ത്രീകളാണ് നെടുമ്പാശേരിയിൽ പിടിയിലായത്. വിവിധ കേസുകളിലായി അഞ്ചരക്കോടിയുടെ സ്വർണം പിടികൂടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാനിറ്ററി നാപ്കിനിലടക്കം സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിക്കുന്നത്.
Next Story




