- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിനുള്ളിൽ ക്യാപസൂൾ രൂപത്തിൽ ഒളിപ്പിച്ചു കടത്തിയത് 33 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിലെ സ്വർണക്കടത്തുകാരന പൊക്കി പൊലീസ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്തുവച്ചാണ് 577.5 ഗ്രാം സ്വർണം പിടിച്ചത്. വിമാനത്താവളത്തിലെ പരിശോധനപൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷിൽ നിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവച്ച് ഈ വർഷം പൊലീസ് പിടികൂടുന്ന 32ാമത്തെ കേസാണ്.
ഇന്നലെ രാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ ഇയാൾ സ്വർണം കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് നീരിക്ഷിച്ചു.
എയർപോർട്ടിന് പുറത്ത് എത്തിയതിന് പിന്നാലെ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ അശുപത്രിയിലെത്തിച്ച് എക്സറേ എടുത്തപ്പോഴാണ് ശരീരത്തിനുള്ളിൽ ക്യാപ്സൂൾ രൂപത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.




