- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടത്ത് സ്വർണം വായിലാക്കി പുതിയ തന്ത്രം; എട്ട് കഷ്ണങ്ങളാക്കി വായിൽ സൂക്ഷിച്ചത് 28 പവൻ; കരിപ്പൂരിൽ സ്വർണം കടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട്:വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ.കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്‌സൽ (24) ആണ് പിടിയിലായത്. ഷാർജ്ജയിൽ കരിപ്പൂരിലെത്തിയ ഇയാൾ സ്വർണം എട്ട് കഷണങ്ങളാക്കി വായിൽ ഒളിപ്പിച്ച് മാസ്‌ക് ധരിച്ചാണ് എത്തിയത്.
233 ഗ്രാം സ്വർണം വായിൽ അഫ്‌സൽ വായിൽ ഒളിപ്പിച്ചിരുന്നു.നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലാണ് ഇയാളിൽ നിന്നും സ്വർണം കണ്ടെത്തിയത്. മാസ്‌ക് ധരിച്ച് ഒന്നുമറിയാത്ത പോലെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ അഫ്സലിനെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
അതേ സമയം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റ് 2 യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയിട്ടുണ്ട്.ഇവരിൽ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസും ആണു പിടികൂടിയത്.ഷാർജയിൽ നിന്നെത്തിയ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെ ആണ് ഷൂസിനുള്ളിൽ ഒളിപ്പിച്ച 214 ഗ്രാം സ്വർണ മിശ്രിതവുമായി പൊലീസ് വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയത്.




