- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം; ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പരിപാടി സംഘടിപ്പിച്ചത് ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടന
കോഴിക്കോട്: ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം. ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടനയുടെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ടൗൺഹാളിന് സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ആറോളം മുസ്ലിം സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇന്നലെ ഹിജാബ് കത്തിച്ച് ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ചത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഹിജാബ് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം അരങ്ങേറിയത്. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ലോകത്തിന്റെ പലഭാഗത്ത് നിന്നും പിന്തുണ ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഐക്യദാർഢ്യ സമരം നടന്നത്.
കോഴിക്കോട് നഗരത്തിലെ പ്രൊവിഡൻസ് വനിതാ കോളെജിൽ ഹിജാബ് അനുവദിക്കാത്തതിനെതിരേ പ്രതിഷേധങ്ങൾ നടക്കവേയാണ് നഗരത്തിൽ ഹിജാബ് കത്തിച്ച് സ്വതന്ത്ര ചിന്തകർ മതമൗലികവാദികളെ വെല്ലുവിളിച്ചിരിക്കുന്നത്.



