- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാമ്പിയിൽ വീട്ടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം; ആത്മഹത്യയെന്ന് സൂചന
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻ കാവിൽ പുരയ്ക്കൽ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.
സുജിതയുടെ മൃതദേഹം അഴുകിയ നിലയിലാണ്. ഭർത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. പുറത്തേക്ക് ദുർഗന്ധം വന്നപ്പോഴാണ് പ്രദേശവാസികൾ വീട് പരിശോധിച്ചത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി.
ഇരുവർക്കും പത്ത് വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. കൊപ്പം പൊലീസ് സ്ഥലത്ത് നടപടികൾ ആരംഭിച്ചു.
Next Story




