കോഴിക്കോട്:വിഴിഞ്ഞത്ത് വെടിവെപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരോ ഗൂഢാലോചന നടത്തുന്നുവെന്ന് തോന്നത്തക്ക വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം.അങ്ങനെ വന്നാൽ അതിലെ രക്തസാക്ഷിയെ ഉയർത്തിപ്പിടിച്ച് വിമോചന സമരത്തിലേക്ക് എത്തിക്കാൻ പറ്റുമോ എന്ന് നോക്കുന്നവരുമുണ്ട്.ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് വെക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.

ലത്തീൻ കത്തോലിക്ക വിഭാഗമാണ് വിഴിഞ്ഞത്ത് സമരം നടത്തുന്നത്.അവിടെ ഭൂരിപക്ഷമുള്ളത് ലത്തീൻ കത്തോലിക്ക വിഭാഗമല്ല.അവിടത്തെ ഭൂരിഭാഗം ആളുകളും തുറമുഖത്തിന് അനുകൂലമാണ്.കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.