- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചെത്തി മൂന്നായി തിരിഞ്ഞ് സ്ത്രീകൾ പൊക്കിയത് മൂന്ന് വളകൾ; തളിപ്പറമ്പിൽ ജൂവലറിയിലെ മോഷണത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം; മോഷ്ടാക്കൾ കന്നഡ സംസാരിക്കുന്നവരെന്ന് ജീവനക്കാർ
കണ്ണൂർ: ജൂവലറിയിൽ സ്വർണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്ന് പവന്റെ വളകൾ മോഷ്ടിച്ച് മുങ്ങി.തളിപറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയ പാതയോരത്തെ അറ്റ്‌ലസ് ജൂവലറിയിൽ നിന്നാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ മോഷണം പോയത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് രണ്ട് സ്ത്രീകൾ ജൂവലറിയിലെത്തി വളകൾ ആവശ്യപ്പെട്ടത്.
തുടർന്ന്ഇഷ്ടപ്പെട്ട വളകൾ തെരയുന്നതിനിടെയിൽ ജൂവലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചതെന്ന് ജീവനക്കാർ പറയുന്നു.വളകൾ ബാഗിൽ വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ഈ സമയം തന്നെ മറ്റൊരു സ്ത്രീയും സ്വർണം വാങ്ങാനെത്തിയതായിരുന്നു.വളകൾ വാങ്ങാനെത്തിയവർ അവർക്കാവശ്യമുള്ള ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചു പോയി.
രാത്രി സ്റ്റോക്കിന്റെ കണക്ക് ചെക്ക് ചെയ്യുമ്പോഴാണ് മൂന്ന് വളകൾ കുറഞ്ഞതായി മനസ്സിലാക്കാനായത്.തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു ജൂവലറിയുടെ പുറത്തെ സി.സി.ടി.വിയിൽ മൂന്ന് സ്ത്രീകളും ഒരുമിച്ചു വരുന്നതായി വ്യക്തമാണ്.
എന്നാൽ ഇവർ ജൂവലറിയിലേക്ക് കയറിയത് ഒരുമിച്ചായിരുന്നില്ല മോഷണം നടത്തിയ സ്ത്രീകളുടെ കൂടെയുണ്ടായിരുന്നതു തന്നെയാണ് മറ്റൊരു സ്ത്രീയുമെന്നാണ് പ്രാഥമിക നിഗമനം.കന്നട ഭാഷയിലായിരുന്നു ഇവർ സംസാരിച്ചിരുന്നത്.എം.വി പ്രജീഷ് കുമാർ , എം.വി ലിജീഷ്‌കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തളിപ്പറമ്പ് അറ്റ്‌ലസ് ജൂവലറി. വ്യാപാരി നേതാക്കളായ വി. താജുദ്ദീന്റെയും സി.പി ഷൗക്കത്തലിയുടെയും നേത്വത്തിൽ സി.സി.ടി വി ദൃശ്യങ്ങൾ സഹിതം പൊലിസിൽ പരാതി നൽകി.തുടർന്ന് തളിപറമ്പ് പൊലീസ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




