- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഡ് ഒഴിച്ച് യുവാവിനെ കൊല്ലപ്പെടുത്തിയ സംഭവം; പ്രതികളെ കസ്റ്റഡിയിൽ വെച്ച് വിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു
തലശ്ശേരി: ജീപ്പ് ഓടിച്ച് പോവുകയായിരുന്ന പേരാവൂർ സ്വദേശിയായ യുവാമിനെ വഴിയിൽ തടഞ്ഞ് നിർത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയും പിന്നീട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് വിചാരണ നടത്തി തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി ഉത്തരവായി.
കൊല്ലപ്പെട്ട മണത്തനയിലെ ചേണാലിൽ വിജു ചാക്കോവിന്റെ (48) ഭാര്യ സെൽ മാറോസ് ഒന്നാം പ്രതിയായ ജോസ് മാങ്കുഴി (65) ക്ക് കീഴ്ക്കോടിനൽകിയ ജാമ്യം റദദ്‌ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.അബൂബക്കർ സിദ്ധീഖ് മുഖേന നൽകിയ ഹരജിയിൽ ജസ്റ്റിസ് ബിജു അബ്രഹാമിന്റെതാണ് ഉത്തരവ്
കൊല്ലപ്പെട്ട വിജു ചാക്കോവിന്റെ അമ്മ ലീലാമ്മയുടെ ഭർത്താവ് ആയ ജോസ് മങ്കുഴി (65) ഒന്നാം പ്രതിയും അക്രമത്തിന് സഹായിയായ ശ്രീധരൻ (60) രണ്ടാം പ്രതിയുമാണ് 2021 ഒക്ടോബർ 15ന് പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്ന് ജീപ്പുമായി പോവുകയായിരുന്ന ബിജുവിനെ വഴിയിൽ തടഞ്ഞിട്ടാണ് ആസിഡ് ഒഴിച്ച് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ബിജു
2021 നവംമ്പർ 15നാണ് മരണപ്പെട്ടത്. ഒന്നാം പ്രതി ജോസ് മങ്കുഴി ലീലാമ്മയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന്നായി കോടതിയിൽ നൽകിയ ഹർജിയിൽ ലീലാമ്മക്ക് അനുകൂല വിധി ഉണ്ടായിരുന്നു ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. പരിക്കേറ്റ വിജുവിനെ ആശുപത്രിയിൽ എത്തിക്കുന്നതും പ്രതികൾ തടഞ്ഞിരുന്നു. കേസിൽ അഡ്വ.കെ.വിശ്വനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കൊല്ലപ്പെട്ട വിജു വിന്റെ ഭാര്യ സെൽ മറോസ് സർക്കാറിൽ ഹരജിസമർപ്പിച്ചിട്ടുണ്ട്.




