തലശേരി: ആശുപത്രി ജീവനക്കാരിയെ മർദ്ദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ജാതി പറഞ്ഞു ആക്ഷപിക്കുകയും ചെയ്തുവെന്ന കേസിൽ അച്ഛനെയും മകനെയും കോടതി വെറുതെ വിട്ടു. ചക്കരക്കൽ പാവന ആശുപത്രി ഉടമ അബ്ദുൽ ഖാദർ മകൻ റയീസ് എന്നിവരെയാണ് തലശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടത്.

ഇരുവർക്കുമെതിരെ ചക്കരക്കൽ പൊലിസ് പട്ടികജാത, പട്ടിക വർഗ സംരക്ഷണ സംരക്ഷണ നിയമപ്രകാരവും മാനഭംഗം, അതിക്രമിച്ചു കടയ്ക്കൽ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികൾക്കു വേണ്ടി അഡ്വ. വി. ആർ നാസർ ഹാജരായി. 2013-ലാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ ഉടമസ്ഥയിലുള്ള ചക്കരക്കൽ നഗരത്തിലെ ആശുപത്രി ജീവനക്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. ചക്കരക്കൽ പൊലിസാണ് കേസെടുത്തത്.