- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് കാരണം മറ്റു ട്രെയിനുകൾ വൈകുന്നു, യാത്രക്കാർക്ക് ബുദ്ധിമുട്ട്; പരിഹരിക്കണമെന്ന് റെയിൽവെ മന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്
ന്യൂഡൽഹി: വന്ദേഭാരത് കടന്ന് പോകുമ്പോൾ മറ്റു എക്സ്‌പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകി.
നിലവിൽ വന്ദേഭാരത് കടന്ന് പോകാൻ മറ്റു ട്രെയിനുകൾ 20 മുതൽ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്. അതുകാരണം എക്സ്പ്രസ് ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുക. ഇത് സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. സർക്കാർ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാർത്ഥികളെയും നിലവിൽ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
എറണാകുളം-കായംകുളം എകസ്പ്രസ്, ജനശതാബ്ദി, വേണാട്, ഏറനാട്, പാലരുവി, നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലായം തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



