- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; വിവാദത്തിന് പിന്നിൽ സംഘപരിവാർ അജണ്ട; കേരളത്തിലെ പ്രബുദ്ധ ജനത അതു തള്ളിക്കളയും; ഷംസീറിന് പിന്തുണയുമായി കെ കെ ശൈലജ
കണ്ണൂർ: മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ. ഷംസിറിനെ പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മിത്ത് എന്ന പ്രയോഗത്തിൽ ദൈവ നിന്ദയില്ലെന്നു ശൈലജ ടീച്ചർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. വിവാദത്തിനു പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നും കേരളത്തിലെ പ്രബുദ്ധ ജനത അതു തള്ളിക്കളയുമെന്നും അവർ പറഞ്ഞു.
വിശ്വാസത്തെ വർഗീയവൽക്കരിക്കുന്നത് തിരിച്ചറിയുക. ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ്. വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ്. ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല. മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല.
ഇന്ത്യ വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ്. ദൈവവിശ്വാസത്തിന്റെ അട്ടിപ്പേർഅവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാർ സമൂഹത്തിൽ വിതയ്ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യദ്രോഹത്തിന്റെയും വിത്തുകളാണ്.
ഇന്ന് മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന മനുഷ്യക്കുരുതി കേരളത്തിലും കൊണ്ടുവരാനുള്ള ദുരാഗ്രഹമാണ് സംഘപരിവാരക്കാരുടെ ആക്രോശം. ശ്രീനാരായണ ഗുരുവിന്റെയും രബീന്ദ്രനാഥടാഗോറിന്റെയും ഭക്തി അനുകരിക്കാനാണ് യഥാർഥ വിശ്വാസികൾ ശ്രമിക്കേണ്ടതെന്നും ശൈലജ ടീച്ചർ പറഞ്ഞു.




