- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഡിഎസ്-ബിജെപി സഖ്യം സിപിഎമ്മിന്റെ അറിവോടെ; ദേവഗൗഡയുടെ പ്രസ്താവനയോടെ ഈ ധാരണ നൂറ് ശതമാനം ബലപ്പെട്ടുവെന്ന് കെ മുരളീധരൻ
കോഴിക്കോട്: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സിപിഎം ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ടെന്ന് മുരളീധരൻ ആരോപിച്ചു.
ജെഡിഎസ്-ബിജെപി സഖ്യം സിപിഎമ്മിന്റെ അറിവോടെയാണ്. ദൈവഗൗഡയുടെ പ്രസ്താവനയോടെ ഈ ധാരണ നൂറ് ശതമാനം ബലപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഡിഎസിന്റെ അഖിലേന്ത്യാഘടകം ബിജെപിക്കൊപ്പം ചേർന്നപ്പോൾ തന്നെ ഇടത് മുന്നണി അവരെ ഒഴിവാക്കണമായിരുന്നു. കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനും അവർ തയാറായില്ല. തങ്ങൾ സിപിഎമ്മിനെ എതിർക്കുന്നത് ബിജെപിയുടെ ബി ടീം ആയതുകൊണ്ടാണെന്നും മുരളീധരൻ വിമർശിച്ചു.
Next Story



