തിരുവനന്തപുരം: പട്ടികജാതി -വർഗ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നോളെജ് ഇക്കോണമി മിഷനിലൂടെ യുവാക്കളെ തൊഴിൽസജ്ജരാക്കാൻ പട്ടിക ജാതി- വർഗ- പിന്നാക്ക വികസന വകുപ്പുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിക്കാൻ എന്തെങ്കിലുമൊരു തൊഴിൽ എന്ന സങ്കല്പത്തിൽ നിന്നും വിദ്യാഭ്യാസത്തിനു യോജിച്ച തൊഴിൽ അത് ആഗ്രഹിക്കുന്നവർക്ക് ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, പട്ടിക വിഭാഗ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, പട്ടികജാതി ഡയറക്ടർ അഞ്ജു കെ.എസ്, പട്ടിക വർഗ ഡയറക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.