- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിൽ കാവിയും പുറമേ ഖദറുമുള്ളയാളാണ് കെ സുധാകരൻ; ഏത് സമയവും ബിജെപിയിലേക്ക് പോകും; കെപിസിസി അധ്യക്ഷനെ വിമർശിച്ചു എം വി ജയരാജൻ
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ചു സിപിഎം നേതാവ് എം വി ജയരാജൻ. ഉള്ളിൽ കാവിയും പുറമേ ഖദറുമുള്ളയാളാണ് സുധാകരനെന്ന് ജയരാജൻ കുറ്റപ്പെടുത്തി. അദ്ദേഹം ഏത് സമയവും ബിജെപി യിലേക്ക് പോകുമെന്നും സിപിഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന കെ. സുധാകരന്റെ പ്രസ്ഥാവന കുറ്റസമ്മതമ്മല്ല. ഇനിയും അവരുമായി ബന്ധമുണ്ടാക്കുമെന്നതിന്റെ തെളിവാണ്.
സുധാകരൻ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപമാനവും വെല്ലുവിളിയുമാണ്. കോൺഗ്രസിന് ഭാവിയില്ലെന്ന് കണ്ടാണ് ഈവിധത്തിലുള്ള നിലപാട് അദ്ദേഹം സ്വീകരിക്കുന്നത്. ഇത് ബിജെപിയുമായുള്ള വിലപേശലാണോയെന്ന് സംശയിക്കണം. ബിജെപിയിലേക്ക് പോകുമെന്ന് ആവർത്തിച്ച് പറയുകയാണ് സുധാകരൻ.
ഇ.പി ജയരാജനെ വധിക്കാൻ സുധാകരൻ അയച്ചത് ആർ.എസ്.എസുകാരായ ശശിയെയും ദിനേശനെയുമാണ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സുധാകരൻ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലെത്തിയിരുന്നു. സുധാകരന് ആർ.എസ്.എസുമായി വേർപ്പെടുത്താനാകാത്ത ബന്ധമാണുള്ളത്. ഡിസിസി ഓഫീസ് പിടിച്ചെടുക്കാനും ആർ.എസ്.എസുകാരെ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.




