കൊച്ചി: കടവന്ത്രയിൽ ഫ്‌ളാറ്റിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്‌ളാറ്റിലെ ഏഴാംനിലയിൽ നിന്ന് വീണ് അഹ്സാന(18) ആണ് മരിച്ചത്. പരിക്കേറ്റ പെൺകുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 5.20ഓടെയായിരുന്നു സംഭവം.

പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തും