- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർജിക്കൽ ബ്ലേഡ് വിറ്റ പാറശാലയിലെ സ്ഥാപനത്തിന് ലൈസൻസില്ല
തിരുവനന്തപുരം: പാറശാലയിൽ പാറമട വ്യവസായിയെ കഴുത്തറത്തുകൊലപ്പെടുത്തുന്നതിന് സർജിക്കൽ ഉപകരണങ്ങൾ നൽകിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. ദീപുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച സർജ്ജിക്കൽ ബ്ലേഡ് വിൽപന നടത്തിയ ബ്രദേഴ്സ് സർജിക്കൽസ് എന്ന സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പ്രതി മലയം ചൂഴാറ്റുകോട്ട സ്വദേശി സജീകുമാർ എന്ന ചൂഴാറ്റുകോട്ട അമ്പിളിക്ക് സർജിക്കൽ ബ്ലേഡും, ഗ്ലൗസും നൽകിയ സ്ഥാപന ഉടമ സുനിൽകുമാർ ഒളിവിലാണ്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്.
പാറശാലയ്ക്ക് പുറമെ നെയ്യാറ്റിൻകരയിലും ഇവരുടെ സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. മെഡിക്കൽ ഉപകരണങ്ങൾ അനധികൃതമായി വിൽപന നടത്തിയതിനാണ് കേസ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗസ് കൺട്രോൾ ഓഫീസിലെ ഇൻസ്പെക്ടർമാരായ എസ്.അജി, മൈമൂൺഖാൻ, വി.എൻ.സ്മിത, എം.പ്രവീൺ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.