- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ ജനതയോടൊപ്പം നിന്നിട്ടുള്ള ഇന്ത്യ പ്രശ്‌നങ്ങളിൽ മധ്യസ്ഥത വഹിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: ഫലസ്തീനിലെ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ഫലസ്തീൻ ജനതയോടൊപ്പം നിന്നിട്ടുള്ള ഇന്ത്യ പ്രശ്‌നങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.
്അതേസമയം, ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തിൽ ഞെട്ടലുണ്ടായി. ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂർവം അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം'' എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.




