- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണിക്കഞ്ഞി സമരവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്; കുട്ടനാട്ടിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധവുമായി എംപിയുടെ സമരം
തിരുവനന്തപുരം: തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണിക്കഞ്ഞി സമരവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി. കുട്ടനാട്ടിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിലാണ് എംപിയുടെ സമരം.
ഇന്ന് രാവിലെ 9 മണിക്കാരംഭിച്ച സമരം ഉച്ചയ്ക്ക് ഒരുമണി വരെയാണ്. മോദി സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളുടെ തുടർച്ചയും കർഷക വിരുദ്ധ പ്രവർത്തനങ്ങളുടെ അനുകരണവുമാണ് സംസ്ഥാനസർക്കാർ കേരളത്തിലെ നെൽ കർഷകരോട് കാട്ടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്‌ബുക്കിൽ വിമർശിച്ചു.
സംസ്ഥാനത്ത് 360 കോടി രൂപ നെൽകർഷകർക്ക് ഇനിയും നെല്ലുവില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് വെറും 7.92 രൂപ മാത്രമായി നൽകുന്നതിലൂടെ കർഷകരെ വഞ്ചിക്കുക മാത്രമല്ല , അവഹേളിക്കുക കൂടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നാണ് വിമർശനം.
Next Story



