തിരുവനന്തപുരം: ഹിന്ദു മതവിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിൽ ഗണപതി എന്നത് മിത്ത് (കെട്ടുകഥ) ആണ് എന്ന് നടത്തിയ പരാമർശം പ്രതിഷേധാർഹമാണെന്ന് നാടാർ സർവീസ് ഫെഡറേഷൻ.

ഹിന്ദു മത വിശ്വാസികളെ ഈ പ്രസ്താവന വളരെയധികം മുറിവേൽപ്പിച്ചു എന്നാണ് മനസിലാകുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഹിന്ദു മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ഈ നടപടിക്കെതിരെ നാടാർ സർവീസ് ഫെഡറേഷന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും വർഗീയ വിദ്വെഷം ഉണ്ടാക്കുന്ന ഈ നടപടിക്കെതിരെ ആവശ്യമായ തീരുമാനങ്ങൾ എടുക്കണമെന്നും എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ പറഞ്ഞു.