- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; അപകടം വെടിവച്ചാൻ കോവിലിൽ വെച്ച്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഡ്രൈവറിന്റെ സമയോചിതായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ എട്ടരക്കാണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. വെടിവച്ചാൻ കോവിലിൽ വച്ച് ടയറിന്റെ സെറ്റോടുകൂടി ഇളകി പോകുകയായിരുന്നു. പെട്ടെന്ന് ഡ്രൈവർ ബ്രേക്കിട്ട് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
ബസിൽ നിരവധി പേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വിഴിഞ്ഞത്ത് നിന്നും നാഗർകോവിലിലേക്ക് പോകേണ്ട ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിനെ തുടർന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
Next Story



