തിരുവനന്തപുരം: സ്‌കൂളുകളിലെ വിനോദ-പഠനയാത്രകൾക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്കായി നിരക്കുകൾക്ക് നിശ്ചയിച്ച് ഉത്തരവിറങ്ങി. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്‌സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.

നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സമയ സ്ലാബുകളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകണം.