- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ മരിച്ച വിവരം പറഞ്ഞതിന് മർദ്ദനം; വനിതാ ഡോക്ടറെ ഭർത്താവ് ചവിട്ടി താഴെയിട്ടു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മർദ്ദനമേറ്റ ഡോക്ടർ ചികിത്സയിൽ
തിരുവനന്തപുരം:ഭാര്യ മരിച്ച വിവരം പറയാനെത്തിയ ഡോക്ടറെ ചവിട്ടി വീഴ്‌ത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭർത്താവിന്റെ അതിക്രമം.ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ന്യൂറോ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ നിന്ന് പുറത്തുവന്ന ഡോക്ടർ വിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചു.പെട്ടെന്ന് തന്നെ പ്രകോപിതനായ ഇയാൾ ഡോക്ടറെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.
വീഴ്‌ച്ചയിൽ പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സുരക്ഷാ ജീവനക്കാർ എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.സംഭവത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പ്രതിഷേധിക്കുകയും കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിക്കുകയും ചെയ്തു.ഡോക്ടർമാർക്ക് നേരെ തുടർച്ചയായി അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം ഇവർ വ്യക്തമാക്കി.




