കരുവാരകുണ്ട്: ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കീഴാറ്റൂർ വഴങ്ങോട്ട് മക്കാടൻ ജയപ്രകാശിനെയാണ്(39) കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ അറസ്റ്റ് ചെയ്തത്. 200 കുപ്പി മദ്യമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

ബിവറേജസ് ഔട്ട്‌ലറ്റുകളിൽ വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെ അന്തർസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ മദ്യം കേരളത്തിലേക്ക് കടത്തുന്നതായി സൂചന ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുവാരകുണ്ട് കുട്ടത്തിയിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി വലയിലായത്. പ്രിവന്റിവ് ഓഫിസർ പി. അശോക്, എം.എൻ. രഞ്ജിത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. അരുൺ, ഷബീർ അലി, സുനിൽ കുമാർ, ശരീഫ്, സുനീർ, രജനി, പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.