- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നറുക്കെടുപ്പിലൂടെ ഭാഗ്യം തുണച്ചു; ലോട്ടറി അടിച്ച കാശ് ചോദിച്ചപ്പോൾ ദാരിദ്ര്യക്കണക്കുമായി ജി.എസ്.ടി വകുപ്പ്; 10 ലക്ഷം സമ്മാനം ലഭിച്ച തിരുവനന്തപുരം സ്വദേശി നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ
കിളിമാനൂർ: നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ച തുകയ്ക്കായി സമീപിച്ചിട്ടും ലോട്ടറി തുക ലഭിച്ചയാളോട് ദാരിദ്ര്യക്കണക്ക് പറഞ്ഞ് സംസ്ഥാന ജി.എസ്.ടി വകുപ്പ്.നികുതി വെട്ടിപ്പു തടയാൻ ബില്ലുകൾ ചോദിച്ചു വാങ്ങുന്നതു പ്രോത്സാഹിപ്പിക്കാൻ ചരക്ക് ,സേവന നികുതി (ജി എസ്ടി) വകുപ്പ് ഏർപ്പെടുത്തിയ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ആദ്യത്തെ പ്രതിമാസ നറുക്കെടുപ്പ് വിജയിക്കാണ് ദുരനുഭവം.കിളിമാനൂർ സ്വദേശിയായ ചിത്തിരയിൽ പി.സുനിൽ കുമാറാണ് ലോട്ടറി അടിച്ചിട്ടും കഴിഞ്ഞ 2 മാസമായി സമ്മാനതുകയായ 10 ലക്ഷം രൂപയ്ക്കായി നടന്നുകൊണ്ടിരിക്കുന്നത്.
സമ്മാന തുക കിട്ടുന്നതിനായി സുനിൽകുമാർ കഴിഞ്ഞ രണ്ട് മാസമായി നിരന്തരം ജിഎസ്ടി വകുപ്പിൽ കയറിയിറങ്ങുകയാണ്.എന്നാൽ ട്രഷറിയിൽ പണം ഇല്ലെന്നും ഉണ്ടാകുമ്പോൾ അറിയിക്കാമെന്നുമാണു മറുപടി.സുനിൽ കുമാർ തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നു ഷോപ്പിങ് നടത്തിയതിന്റെ ബിൽ ആണ് ആപ് വഴി നൽകിയത്.സെപ്റ്റംബർ 5ന് ആയിരുന്നു നറുക്കെടുപ്പ്.സമ്മാനം അടിച്ചതായി പിറ്റേന്ന് തന്നെ അറിയിപ്പ് ലഭിച്ചിരുന്നു.7ന് പത്രങ്ങളിൽ സർക്കാർ പരസ്യവും നൽകി.30 ദിവസത്തിനകം സമ്മാനത്തുക നൽകുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്.
ഇതിനൊപ്പം ഒക്ടോബർ ആദ്യ വാരം 25 ലക്ഷം രൂപയുടെ ലക്കി ബംപർ നറുക്കെടുപ്പ് നടത്തുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു.എന്നാൽ ഈ നറുക്കെടുപ്പോ, ഒക്ടോബറിലെ പ്രതിമാസ നറുക്കെടുപ്പോ നടന്നതായും ഒരു വിവരവും പിന്നീട് പുറത്തെത്തിയുമില്ല.




