- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരന് ദിവസവും നാക്കുപിഴ; ഈ നിലപാട് സ്വീകരിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: എല്ലാ ദിവസവും ബിജെപി അനുകൂല നിലപാടാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ ദിവസവും പറയുന്നതിനെ നാക്കുപിഴയെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് സുധാകരൻ ചെയ്യുന്നത്. ഈ നിലപാട് സ്വീകരിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.
സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാട് രാഷ്ട്രീയപ്രശ്നമാണ്. ഇക്കാര്യത്തിൽ മുസ്ലിംലീഗും ആർഎസ്‌പിയുമടക്കമുള്ള ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. സമീപികാലത്തെ ഏറ്റവും വലിയ സമരമാണ് കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നടന്നത്. ലക്ഷക്കണക്കിന് ജനങ്ങൾ തനിക്കൊപ്പം ഉണ്ടെന്ന ഗവർണറുടെ ധാരണ തെറ്റാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കുകയെന്നതാണ് സിപിഐ എം നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Next Story




