- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾവിട്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് അശ്ലീലവീഡിയോ കാണിച്ചു; തൃശ്ശൂരിൽ യുവാവിനെതിരെ കേസെടുത്തു
തൃശ്ശൂർ:എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളെ അശ്ലീലവീഡിയോ കാണിച്ചെന്ന പരാതിയിൽ യുവാവിനെതിരേ കേസെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൽ.പി. സ്‌കൂൾ വിദ്യാർത്ഥിനികളെ ഇയാൾ അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതി.വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മാള പുത്തൻചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരെ പൊലീസ് കേസെടുത്തു.
സ്‌കൂൾ വിട്ട് മടങ്ങുന്ന വഴിയിൽ നിന്നും കുട്ടികളുടെ അടുത്തെത്തിയ സരിത്ത് ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മൊബൈലിൽ അശ്ലീലവീഡിയോ കാണിക്കുകയുമായിരുന്നു.
ഇതോടെ കുട്ടികൾ ഇവിടെനിന്ന് ഭയന്നോടി. വീട്ടിലെത്തിയ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ രക്ഷിതാക്കൾ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കേസിൽ അന്വേഷണം ആരംഭിച്ചതായും പ്രതിയെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.




