- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഹമ്പ് ചാടുന്നതിനിടെ വാതിലിൽ നിന്ന് തെറിച്ച് പുറത്തേക്ക് വീണു; പാലക്കാട് മധ്യവയസ്കന് ദാരുണാന്ത്യം; മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്
പാലക്കാട്: എരിമയൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽനിന്ന് തെറിച്ചുവീണ് മധ്യവയസ്‌കൻ മരിച്ചു. എരിമയൂർ സ്വദേശി ടി.പി. ജോൺസണാണ് മരിച്ചത്.ഹമ്പ് ചാടുന്നതിനിടെ ബസ്സിന്റെ വാതിലിൽനിന്ന് വീണാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45-ന് എരിമയൂർ ഹൈസ്‌കൂളിനടുത്ത് വച്ചായിരുന്നു അപകടം. ബസ്സിന്റെ വാതിൽ കെട്ടിവച്ചിരിക്കുകയായിരുന്നു.ജോൺസൺ ബസ്സിൽ കയറി 200 മീറ്റർ പിന്നിട്ടശേഷമായിരുന്നു അപകടം. ഹമ്പിൽവെച്ച് ബസ് ചാടിയപ്പോൾ ഇദ്ദേഹം പുറത്തേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോൺസണെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.എന്നാൽ വൈകുന്നേരത്തോടെ മരണം സംഭവിച്ചു. കണ്ണല്ലൂരിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് പോവുകയായിരുന്നു ജോൺസൺ.
Next Story




