- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിര നിക്ഷേപത്തിൽ നിന്നും 3.8 ലക്ഷം രൂപയുടെ പണാപഹരണം; പ്രതി കല്ലിയൂർ സഹകരണ ബാങ്ക് സീനിയർ ക്ലർക്കിന് മുൻകൂർ ജാമ്യമില്ല
തിരുവനന്തപുരം: സ്ഥിര നിക്ഷേപകരുടെ പേരിൽ വ്യാജ ലോൺ അപേക്ഷ തയ്യാറാക്കി അവരുടെ സ്ഥിര നിക്ഷേപത്തിൽ നിന്നും 3.8 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയെന്ന കേസിൽ പ്രതി കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്ക് സീനിയർ ക്ലർക്കിന് തലസ്ഥാന ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കല്ലിയൂർ സ്വദേശി വി. പി. പ്രവീണിന് ജാമ്യം നിരസിച്ചത്.
പ്രതിക്കെതിരായ ആരോപണം അതീവ ഗൗരവമേറിയതാണ്. പണാപഹരണം , വഞ്ചന ചെയ്ത് ചതിക്കൽ , ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം , വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിക്കൽ , കണക്കുകളുടെ വ്യാജീകരണം എന്നീ കുറ്റ കൃത്യങ്ങളാണ് മൊത്തത്തിൽ നടന്നിട്ടുള്ളത്. പ്രതി സിനിയർ ക്ലർക്ക് എന്ന നിലയിൽ 3,08,000 രൂപ അപഹരിച്ചുവെന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.
നേമം പൊലീസ് അന്വേഷണം നടന്നു വരുന്നതും ടേം ഡെപ്പോസിറ്റ് അപേക്ഷകൾ , ഡേ ബുക്ക് തുടങ്ങിയവ പൊലീസ് ശേഖരിക്കുകയും സഹകരണ സംഘം ജോയിന്റ് ഡയറക്ടർ പണാപഹരണം നടന്നതായി കണ്ടെത്തിയ ആഡിറ്റ് സർട്ടിഫിക്കറ്റ് തയ്യാറാക്കുകയും ചെയ്തു. നിക്ഷേപകരുടെ പേരിൽ വ്യാജരേഖകൾ ചമച്ച് സഹകരണ സംഘത്തിൽ നിന്നും വൻ തുക അപഹരിച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല.
ഒരാൾക്ക് മാത്രമായി ഇത്രയും കൃത്യങ്ങൾ ചെയ്യാനാവില്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പുണ്ട്. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ബാങ്കിന്റെ അധീനതയും നിയന്ത്രണവുമുള്ള എല്ലാ വ്യക്തികളെയും അന്വേഷണ പരിധിയിൽ കൊണ്ടു വരേണ്ടതുണ്ട്. ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ ശരിയായ അന്വേഷണം നടത്തേണ്ടതായുണ്ട്. ഗൗരവമേറിയ കൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും പ്രതിക്കെതിരെ ആരോപിക്കുന്നതിനാൽ യാതൊരന്വേഷണവും നേരിടാതെ പ്രതിയെ വിട്ടയക്കാനാവില്ല.
കൂടാതെ ജമ്യത്തിൽ വിട്ടയച്ചാൽ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. സ്ഥിര നിക്ഷേപം ഇട്ട നിക്ഷേപകരുടെ സ്ഥിര നിക്ഷേപത്തിൽ നിന്നും അവരറിയാതെ വ്യാജരേഖകൾ ചമച്ചു ലോൺ എടുത്ത് കണക്കുകളുടെ വ്യാജീകരണം നടത്തിയും വഞ്ചന നടത്തിയെന്നാണ് കേസ്. 2020 നവംബർ 9 ന് 1,08,000 ' രൂപ , 202ഹജനുവരി 16 ന് 2,00,000 എന്നിങ്ങനെ 3, 08,000 രൂപ അപഹരിച്ചെടുത്തെന്നാണ് കേസ്.



