- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകൾ പരിശോധിക്കാൻ മൊബൈൽ ക്വാളിറ്റി ലാബുകൾ; നടപടി ഉടനെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം: പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചിലയിടങ്ങളിൽ റോഡ് നിർമ്മാണത്തിൽ ഗുണനിലവാരം കുറയുന്ന നിലയുണ്ട്.
നിർമ്മാണ സാമഗ്രികളുടെയും, പ്രവൃത്തിയുടെയും ഗുണനിലവാരം സഞ്ചരിച്ച് പരിശോധിക്കാനാകുന്ന മൊബൈൽ ക്വാളിറ്റി ലാബുകൾ അടുത്തവർഷം ആദ്യംതന്നെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് കെട്ടിട നിർമ്മാണത്തിൽ കോമ്പോസിറ്റ് ടെൻഡർ കൊല്ലത്ത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.ആദ്യമായി മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കും.
2023 തുടക്കത്തിൽ തന്നെ ക്വാളിറ്റി ലാബുകൾ പ്രവർത്തനം തുടങ്ങുമെന്നും പിന്നീട് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഗുണനിലവാര പരിശോധനയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ലാബുകൾ ആയിരിക്കും സജ്ജമാക്കുക. അതിനായി കെഎച്ച്ആർ1-ന്റെ ലാബ് ഉപയോഗിക്കും. കൊല്ലം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പത്തും പന്ത്രണ്ടും വർഷമായി പുരോഗതിയില്ലാത്ത പ്രവർത്തികൾ ഉൾപ്പെടുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിൽ തുടർനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



