- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോൾ മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാൾ ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേൽ പതിക്കുമെന്ന് കരുതിയില്ല; ലൂസിഫർ എന്ന സിനിമയിൽ പറഞ്ഞ ഡ്രഗ് ഫണ്ടിങ് സംഭവിച്ചു കഴിഞ്ഞെന്ന് മുരളി ഗോപി
കൊച്ചി: ലൂസിഫർ എന്ന സിനിമയിൽ പറഞ്ഞ ഡ്രഗ് ഫണ്ടിങ് സംഭവിച്ചു കഴിഞ്ഞെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2018 ൽ ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോൾ മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാൾ ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേൽ പതിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ മയക്കുമരുന്നുകൾക്കെതിരെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം കുറിക്കുന്നു. ലൂസിഫറിലെ മോഹൻലാലിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഈയിടെ ഗോഡ്ഫാദർ എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുലാണ് പൃഥ്വിരാജും മുരളി ഗോപിയും.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ മുടക്കുമുതലിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനേക്കൂടാതെ വൻതാരനിരയാകും എത്തുക. 2023 ലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുക.



