മലപ്പുറം:ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയെ ലൈംഗികമായി അപമാനിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസപെക്ടർ പിടിയിലായി.മലപ്പുറം ആർ.ടി.ഒയിലെ എം വിഐയും മഞ്ചേരി കാരകുന്ന സ്വദേശിയുമായ സി. ബിജുവാണ് (50)വയനാട്ടിൽ നിന്നും മലപ്പുറം പൊലീസിന്റെ പിടിയിലായത്.

മലപ്പുറം ആർ.ടി.ഒ പരിധിയിൽ നടന്ന ഡ്രൈവിങ ടെസ്റ്റിനിടെ കാറിൽവെച്ച ഉദ്യോഗസ്ഥൻ ലൈംഗിക ഉദ്ദേശ്യത്തോടെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി.വാഹനത്തിനുള്ളിൽവെച്ച് ബിജു ശരീരത്തിൽ കൈവെച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയായ ഉടൻതന്നെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.സത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 (എ) വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.യുവതിയും കുടുംബവും ഗതാഗാത മന്ത്രിക്കും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു.

 ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയനാട് വൈത്തിരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ബിജുവിനെ അറസ്റ്റ് ചെയ്തത്.ഇയാളെ ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.മലപ്പുറം വനിത പൊലീസ കേ?സെടുത്തതിന് പിന്നാലെ, കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ ഗതാഗത കമീഷണർ അന്വേഷണ വിധേയമായി സസപെൻഡ ചെയ്തിരുന്നു. വനിത എസ്‌ഐ പി.എം. സന്ധ്യാദേവിക്കാണ് അന്വേഷണ ചുമതല.