- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിതട്ടിപ്പ്; മ്യാന്മാറിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഇന്ന് വിട്ടയച്ചേക്കും
ആലപ്പുഴ: ജോലിതട്ടിപ്പിനിരയായി മ്യാന്മറിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഇന്ന് വിട്ടയച്ചേക്കും. തായ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത ഏജൻസി ഇവരെ മ്യാന്മറിലേക്ക് കടത്തുകയായിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഇവരെ ഒക്ടോബർ ആദ്യവാരമാണ് മ്യാന്മറിലെ മ്യാവാടി പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലേക്കു തിരിച്ച് അയയ്ക്കാനെന്ന വ്യാജേന ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കമ്പനി ജീവനക്കാർ കടന്നുകളയുകയായിരുന്നു.
മൂന്നാഴ്ച റിമാൻഡിലായിരുന്നു. ആലപ്പുഴ സ്വദേശികളായ രണ്ടുപേരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതുവഴി പണം തട്ടുന്ന കമ്പനിയിലേക്കാണ് ഇവരെ കടത്തിയത്. അഞ്ഞൂറോളം ഇന്ത്യക്കാർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണു വിവരം. കഴിഞ്ഞ മാസം ഇവരെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട് മ്യാന്മർ സർക്കാർ ചർച്ച നടത്തിയിരുന്നു.



