- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവനായ ശല്യം; കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം നൽകും
തിരുവനന്തപുരം: തെരുവനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം ഗ്രാമപ്പഞ്ചായത്ത് അസോസിയേന് നൽകും. അസോസിയേഷൻ പ്രസിഡന്റിന്റെ അപേക്ഷപ്രകാരം ഇതിന് പ്രത്യേക അനുമതിനൽകി തദ്ദേശവകുപ്പ് ഉത്തരവിറക്കി.
തെരുവുനായ അക്രമണത്തിന് പരിഹാരനടപടി തേടി അസോസിയേഷൻ നൽകിയ കേസിന്റെ നടത്തിപ്പിന് തനതുഫണ്ടിൽനിന്നാണ് തുക അനുവദിക്കുക. 941 ഗ്രാമപ്പഞ്ചായത്തുകളിൽനിന്നായി 28,23,000 രൂപ അസോസിയേഷന് ലഭിക്കും.
Next Story



