- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും തലവേദനയായി മൊബൈൽ കള്ളൻ; ഒരു ദിവസം മോഷണം പോയത് ഏഴു ഫോണുകൾ
കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൊബൈൽ ഫോൺ കള്ളൻ വിലസുന്നു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെതും മാത്രമല്ല സെക്യൂരിറ്റി ജീവനക്കാരന്റെയും ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകൾ ഒറ്റദിവസം മോഷണം പോയത് ആശുപത്രി അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഏഴാംനിലയിലെ 708-ാം വാർഡിന് മുന്നിലാണ് പരക്കെ മോഷണം നടന്നത്.
ശനിയാഴ്ച രാത്രി വരാന്തയിൽ ഉറങ്ങിയവരുടെ ഒരു ഐ ഫോൺ ഉൾപ്പെടെ ആറ് ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോൺ. കുപ്പം ചുടലയിലെ സി. വി. പ്രമോദ്, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ മനോജ് എന്നിവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റുള്ളവർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഫോൺ നഷ്ടമായ വിവരം പലരും അറിയുന്നത്. ഇതിൽ ഐ ഫോൺ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. നേരത്തേയും മെഡിക്കൽ കോളേജിൽനിന്ന് ഫോൺ മോഷണം പോയിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളും പരിശോധിച്ചു വരികയാണ്



