- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂടൽ മഞ്ഞ്: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ രണ്ടു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കണ്ണൂർ: കനത്തമൂടൽ മഞ്ഞിനെ തുടർന്ന് ഇന്ന് രാവിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലിറക്കേണ്ട രണ്ടു വിമാനങ്ങൾ നെടുമ്പാശേരിയിലേക്കും കരിപ്പൂരിലേക്കും വഴിതിരിച്ചുവിട്ടു. ദുബായ്, റിയാദ് വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥകാരണം നെടുമ്പാശേരിയിലും കരിപ്പൂരിലും ഇറക്കിയത്.
ഇന്ന് പുലർച്ചെ കണ്ണൂരിലെത്തിയ ഗോ എയർ വിമാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ വന്നതോടെ നെടുമ്പാശേരിയിലേക്ക് പോവുകയായിരുന്നു. ഈ വിമാനം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് നെടുമ്പാശേരിയിലിറക്കിയത്.
ഇതേ സാഹചര്യത്തിൽ റിയാദിൽ നിന്നും രാവിലെ 6.50ന് കണ്ണൂരിലെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനവും കരിപ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. മൂടൽ മഞ്ഞിന്റെ തീവ്രത കുറഞ്ഞതോടെ കരിപ്പൂരിൽ നിന്നും രാവിലെ പത്തുമണിയോടെ ഈ വിമാനം വീണ്ടും കണ്ണൂരിൽ ലാൻഡ് ചെയ്തു.
Next Story




