- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ ആവശ്യപ്പെട്ടാലും ഹിയറിങ്ങിന് പോകില്ല; വിശദമായ മറുപടി രേഖാമൂലം നൽകി കഴിഞ്ഞുവെന്നും കണ്ണൂർ വി സി
കണ്ണൂർ: ചാൻസലർ കൂടിയായ ഗവർണർക്കെതിരെ നിലപാട് ശക്തമാക്കി കണ്ണൂർ സർവകലാശാലാ വി സി. ഗവർണർ ആവശ്യപ്പെട്ടാലും പേഴ്സനൽ ഹിയറിങ്ങിന് പോകില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു . കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു അദേഹം.
ഹിയറിങിന് താൻ ഹാജരാകില്ല. ആവശ്യമെങ്കിൽ അഭിഭാഷകനെ അയക്കുമെന്നും കണ്ണൂർ വി സി അറിയിച്ചു. 29 പേജുവരുന്ന മറുപടിയാണ് ഗവർണക്ക് നൽകിയിട്ടുള്ളത്. ഇതിൽ വിശദമായി കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. കോടതിയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഗവർണറോടും പറഞ്ഞിട്ടുള്ളതെന്നും കണ്ണൂർ വി സി അറിയിച്ചു. ഗവർണറുടെ നിലപാടുകൾ സർവകലാശാലയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Next Story




