കണ്ണൂർ: ഷട്ടിൽ കളിക്കുന്നതിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണുമരിച്ചു. കെ.എ.പി ഹവിൽദാറായ എടക്കോളത്തെ ലിജിൽ കുര്യൻ വർഗീസാ(32)ണ് ഇന്ന് വൈകുന്നേരം കോർട്ടിൽ കുഴഞ്ഞുവീണത്. പരേതനായ പൊലീസ് ഉദ്യോഗസ്ഥൻ പാറന്തോട്ടം വർഗീസ്-ഷൈനി ദമ്പതികളുടെ മകനാണ്.

ധർമശാല കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ കളിച്ചു കൊണ്ടിരിക്കവെയാണ് ലിജിൽ കുഴഞ്ഞു വീണത്. ഉടൻ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.