ഇരിട്ടി: മലയോര മേഖലയിലെ അയ്യൻകുന്നിലെ ആനപ്പന്തിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. ആനപ്പന്തി സ്വദേശിനി കാഞ്ഞമലയിൽ വത്സമ്മ (60) ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വത്സമ്മക്ക് പരിക്കേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തിൽ തെറിച്ചുവീണ ഇവരുടെ മുഖത്തെ എല്ലുകളിൽ പൊട്ടലുണ്ടായി. വീടിന്റെ വയറിങ് ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മലയോര മേഖലയിൽ റബർ കർഷകനും മിന്നലേറ്റു മരിച്ചിരുന്നു.