- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ:യുവകലാ സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ട വർഷങ്ങൾക്ക് മുപ്പത്തിമൂന്ന് വർഷങ്ങൾക്കു ശേഷം ടി പി സുകുമാരൻ മാഷിന്റെ 'ആയഞ്ചേരി വല്യശമാൻ നാടകം നിറഞ്ഞ സദസ്സിന് മുന്നിൽ വീണ്ടും അരങ്ങിലെത്തി.ടി പവിത്രൻ മാടായിയാണ് നാടകം സംവിധാനം ചെയ്തത്.ഉദ്ഘാടനം പരിപാടി യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം അധ്യക്ഷത വഹിച്ചു. യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശൻ മുഖ്യാതിഥിയായി. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ നാടക പ്രവർത്തകരെ അനുമോദിച്ചു. വനിത കലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദാ മോഹൻ, ഗീത നസീർ, വി ആയിഷ ടീച്ചർ, ഒ കെ മുരളികൃഷ്ണൻ, എ പ്രദീപൻ, അഡ്വ പി അജയകുമാർ, വി കെ സുരേഷ് ബാബു, പ്രകാശൻ മാസ്റ്റർ, സോമൻ താമരക്കുളം എന്നിവർ സംസാരിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ സ്വാഗതവും സി ഗിരീശൻ നന്ദിയും പറഞ്ഞു.




