കാഞ്ഞങ്ങാട്: ആവിക്കര എ കെ ജി ക്ലബ്ബിനു സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികൾ വിഷം കഴിച്ചു; ഭാര്യ മരിച്ചു. ഹോട്ടൽ തൊഴിലാളിയായ ഭർത്താവിന് ഗുരുതരം. രാധ (44) ആണ് മരിച്ചത്. ഭർത്താവ് ജയപ്രകാശിനെ (46) ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി. തിങ്കൾ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

വിഷം അകത്തുചെന്ന ജയപ്രകാശ് ആബുലൻസിന്റെ സഹായം തേടുകയായിരുന്നു. 108 ആംബുലൻസ് എത്തുമ്പോഴാണ് സംഭവം പരിസരവാസികൾ അറിഞ്ഞത്. ഉടൻ ഇവരെ ജില്ലാ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും രമ മരിച്ചു. തനിക്കു വിഷം കലക്കി തന്നശേഷം ഭാര്യ വിഷം കഴിച്ചു എന്നാണ് ജയപ്രകാശ് പറയുന്നത്. ഇവർ വയനാട് പനമരം സ്വദേശികളാണ്. ഹൊസ്ദുർഗ് പൊലിസ് സ്ഥലത്തെത്തി പരിശോധിച്ചു. കഴിഞ്ഞ ആറു വർഷമായി ദമ്പതികൾ ഇവിടെയുണ്ട്. ആർഭാട ജീവിതമാണിവർ നയിച്ചിരുന്നത്. പുത്തൻ കാറും ഇരുചക്ര വാഹനവും വീട്ടിലുണ്ട്.