തൃശൂർ: വിയ്യൂരിൽ തടവുകാരനിൽ നിന്ന് ഫോൺ പിടിച്ചെടുത്തു. കനകമല എൻഐഎ കേസിൽ ശിക്ഷിക്കപ്പെട്ട മൻസീദ് മുഹമ്മദിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്.

ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. ഫോൺ വിശദപരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറും. 14 കൊല്ലത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് മൻസീദ്.