- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് കുഴിയിൽ ചാടി; കെഎസ്ആർടിസി ബസിന്റെ തുറന്നു കിടന്ന പിൻവാതിലിലൂടെ വീട്ടമ്മ പുറത്തേക്കു തെറിച്ചുവീണു: തലച്ചോറിനും തലയോട്ടിക്കും ക്ഷതമേറ്റ 59കാരി അതീവ ഗുരുതരാവസ്ഥയിൽ
നെടുങ്കണ്ടം: കെഎസ്ആർടിസി ബസ് കുഴിയിൽ ചടാടിയപ്പോൾ തുറന്നു കിടന്ന പിൻവാതിലിലൂടെ വീട്ടമ്മ പുറത്തേക്കു തെറിച്ചുവീണു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ നെടുങ്കണ്ടം ഇടക്കുഴിയിൽ രാധാമണിയെ (59) ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തലച്ചോറിനും തലയോട്ടിക്കും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഇവർ.
ഇന്നലെ പുലർച്ചെ 5.30നാണ് അപകടം ഉണ്ടായത്. പെരുമ്പാവൂരിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്കു പോകാനായി ഭർത്താവ് ഇ.ആർ.രാജനൊപ്പം ചക്കക്കാനത്തു നിന്നാണു രാധാമണി ബസിൽ കയറിയത്. മുൻവശത്തെ വാതിലിലൂടെ ബസിൽ കയറിയ രാധാമണി സീറ്റ് ഒഴിവില്ലാത്തതിനാൽ പിന്നിലേക്കു നടന്നു. പിൻവശത്തെ വാതിലിനു സമീപമുള്ള ഒഴിഞ്ഞുകിടന്ന സീറ്റിലേക്കു നടക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. പിന്നാലെ, ബസ് ഒരു കുഴിയിൽ ചാടുകയും രാധാമണി തെറിച്ച് പുറത്തേക്ക് വീഴുകയുമായിരുന്നു.
കുഴിയിൽ ചാടി ബസ് ആടിയുലഞ്ഞപ്പോൾ കമ്പിയിലെ പിടിത്തംവിട്ട് രാധാമണി പിൻവാതിലിന്റെ അടുത്തേക്കു വീണു; വാതിൽ അടച്ചിട്ടില്ലാതിരുന്നതിനാൽ റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു. യാത്രക്കാരി വീണതറിയാതെ ബസ് 100 മീറ്ററോളം മുന്നോട്ടു പോയി. മറ്റു യാത്രക്കാർ ബഹളംവച്ചതോടെയാണു ബസ് നിർത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ രാധാമണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി



