- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: വീട്ടിലേക്കു സാധനങ്ങൾ വാങ്ങാനെത്തിയ വയോധിക ഓവുചാലിൽ വീണു പരുക്കേറ്റു. ധർമടം അണ്ടല്ലൂരിലെ മൂർക്കോത്ത് യശോദ (72)യാണ് ജനറൽ ആശുപത്രിക്കു സമീപത്തെ നിർമ്മാണ പ്രവൃത്തി നടക്കുന്ന ഓവുചാലിൽ വീണത്. കൈയ്ക്കും താടിക്കും നിസാരമായി പരുക്കേറ്റ വയോധികയെ നാട്ടുകാർചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. കമ്പി അടക്കമുള്ള സാധനങ്ങൾ ഓവുചാലിനു മുകളിലുണ്ടായിരുന്നു. അതിലൊന്നും തട്ടാതെ തല നാരിഴയ്ക്കാണു വയോധിക രക്ഷപ്പെട്ടത്. നിരവധിപേർ ഈഓവുചാലിൽ വീഴാൻ പോയിട്ടുണ്ടെന്നും കുഴികൾക്കും ഓവുചാലിനു സമീപം അപകട സൂചനാ ബോർഡോ വേലിയോ സ്ഥാപിക്കാത്തതാണ് ഇത്തരം അപകടങ്ങളുണ്ടാകാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു. നിരവധിയാളുകൾ കടന്നുപോകുന്ന റോഡാണിത്. അപകടം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story




