തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ബുധനാഴ്ച പമ്പ സന്ദർശിക്കും.

ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് പമ്പയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം സുരക്ഷാക്രമീകരണങ്ങൾ അവലോകനം ചെയ്യും.