കണ്ണൂർ: നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മുൻഭാര്യയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. വിവാഹബന്ധം വേർപെടുത്തി കഴിയുന്ന മുൻഭാര്യയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എൺപതിനായിരം രൂപ തട്ടിയെടുക്കുകയും പണം ആവശ്യപ്പെട്ട് വീണ്ടും നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കണ്ണപുരം മൊട്ടമ്മൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കണ്ണപുരത്തെ സജേഷിനെതിരെയാ(37)ണ് കണ്ണപുരം പൊലിസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ്മാസം 27ന് നിയമപരമായി വിവാഹമോചനം നേടിയ ശേഷം പണമാവശ്യപ്പെട്ടതിന് യുവതി നേരിട്ടാണ് കണ്ണപുരം പൊലിസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കണ്ണപുരം പൊലിസ് മുൻഭർത്താവ് സജേഷിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.