- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കടന്നുപിടിച്ചു അപമാനിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. ഏച്ചൂർ സ്വദേശി പി.സുരേന്ദ്രനെയാ(55)ണ് ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്‌ച്ച വൈകുന്നേരം ആറരയോടെ മുണ്ടേരികാക്കൂർമൂല അംഗൻവാടിക്ക് സമീപം വച്ചാണ് സംഭവം. നടന്നുപോവുകയായിരുന്ന യുവതിയുടെ മാറിടത്തിൽ കടന്നുപിടിച്ചു പ്രതി അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചക്കരക്കൽ എസ്. ഐ ബിനീഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Next Story




