- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ: യുവതി നൽകിയ വഞ്ചനാക്കേസിൽ പ്രതിയായ മട്ടന്നൂർ നഗരസഭാകൗൺസിലറുടെ മുൻകൂർ ജാമ്യം തലശേരി കോടതി റദ്ദാക്കി. മരുതായി വാർഡ് യു. ഡി. എഫ് കൗൺസിലർ സി.അജിത്ത് കുമാറിന്റെ മുൻകൂർ ജാമ്യമാണ് തലശേരി ജില്ലാസെഷൻസ് കോടതി റദ്ദാക്കിയത്.
മരുതായി സ്വദേശിനി നൽകിയ വഞ്ചനാകേസിന്റെ പരാതിയിലാണ് അജിത്ത് കുമാറിനെതിരെ കേസെടുത്തിയിരുന്നത്. പരാതിക്കാരിയെ സഹായിച്ചയാളെ അക്രമിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റാരോപിതന്റെ ജാമ്യം റദ്ദാക്കണമെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്് കുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്.
Next Story




